കഠ്‌വ പീഡനക്കേസ്: വിചാരണ ഇന്നാരംഭിക്കും; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി സിഖ് മതസ്ഥര്‍

ജമ്മു: കഠ്‌വയില്‍ എട്ടുവയസുകാരി ആസിഫയെ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്നാരംഭിക്കും....

കഠ്‌വ പീഡനക്കേസ്: വിചാരണ ഇന്നാരംഭിക്കും; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി സിഖ് മതസ്ഥര്‍

ജമ്മു: കഠ്‌വയില്‍ എട്ടുവയസുകാരി ആസിഫയെ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്നാരംഭിക്കും. പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഏഴ് പേരുടെ വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് നടക്കുക.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബക്കര്‍വാള്‍ സമുദായത്തെ പ്രദേശത്ത് നിന്നും ഓടിക്കുന്നതിനാണ് കൃത്യം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പാര്‍പ്പിച്ച അമ്പലത്തിന്റെ മേല്‍നോട്ടക്കാരനായ സജ്ഞി റാമാണ് കേസിലെ മുഖ്യ ആസൂത്രകന്‍. ഇയാളുടെ ബന്ധു പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്തയാള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ച കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദുത്ത് എന്നിവരാണ് മറ്റു പ്രതികള്‍.

കേസ് ഹിന്ദു-മുസ്ലിം വര്‍ഗീയ പ്രശ്നമായി വളരാന്‍ സാധ്യതയുള്ളതിനാല്‍ സിഖ് മതസ്ഥരായ രണ്ട് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. പ്രതികളെ സംരക്ഷിക്കുന്നതിനായി ജമ്മു-കശ്മീര്‍ ബാര്‍ അസോസിയേഷനിലെ ഒരു കൂട്ടം അഭിഭാഷകര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കേസിന് തടസം നില്‍ക്കുന്ന അഭിഭാഷകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഏപ്രില്‍ 13 ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത് വിചാരണ സുഗമമാക്കും. കഠ്‌വ കേസില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് അലയടിക്കുന്നത്.

Story by
Read More >>