കഠ്‌വ ബലാല്‍സംഗ കൊല ചെറിയ സംഭവം: ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി

വെബ്ഡസ്‌ക്: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും വിവാദത്തിലകപ്പെട്ട് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത....

കഠ്‌വ ബലാല്‍സംഗ കൊല ചെറിയ സംഭവം: ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി

വെബ്ഡസ്‌ക്: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും വിവാദത്തിലകപ്പെട്ട് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത. കഠ്‌വയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം ചെറിയ കാര്യമാണെന്ന പരാമര്‍ശമാണ് കവീന്ദര്‍ ഗുപ്തയെ വെട്ടിലാക്കിയത്.

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി പോസ്റ്റ് ചെയ്ത വിഡിയോവിലാണ് ഗുപ്തയുടെ പരാമര്‍ശം. ''കഠ്‌വയിലെ സംഭവം ചെറിയ സംഭവമാണ് അതിന് അത്ര വലിയ പ്രാധാന്യം നല്‍കേണ്ടതില്ല'' എന്നാണ് വിഡിയോവിലെ പരാമര്‍ശം.

സംഭവം വിവാദമായതോടെ ഉപമുഖ്യമന്ത്രി വിശദീകരണം ഇറക്കി. '' കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്നേയൂളളു ഈ ഘട്ടത്തില്‍ വിഷയം വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ സമാനമായ പല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതു മാത്രം പര്‍വ്വതീകരിച്ച് കാണിക്കേണ്ടതില്ല.'' ഗുപ്ത പറഞ്ഞതായി ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മുകശ്്മീരില്‍ ബിജെപി -പിഡിപി സഖ്യസര്‍ക്കാറില്‍ എട്ട് പുതിയ എംഎല്‍എ മാര്‍ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാത് ശര്‍മ്മയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

Story by
Read More >>