കഠ്‌വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തല്‍; സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കഠ്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട മുസ്ലിം പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്കെതിരെ...

കഠ്‌വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തല്‍; സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കഠ്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട മുസ്ലിം പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. എട്ടുവയസുകാരിയുടെ പേരും ചിത്രങ്ങളും പ്രസിദ്ധീകരിക്കുക വഴി കമ്പനികള്‍ രാജ്യത്തിന് വലിയ ഉപദ്രവമാണുണ്ടാക്കിയതെന്ന് കോടതി പറഞ്ഞു.

സോഷ്യല്‍മീഡിയ കമ്പനികളായ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്കും സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബ് തുടങ്ങിയവയ്‌ക്കെയ്തിരെയാണ് കോടതിയുടെ നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ തങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അധികാരമില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ നോട്ടീസ്. മെയ് 29ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സ് അപ്പിലും ചിത്രങ്ങള്‍ പ്രചരിക്കുന്നതായി കോടതി നിരീക്ഷിച്ചു. സോഷ്യല്‍മീഡിയക്ക് അവരുടെ തന്നെ വെബ്സൈറ്റില്‍ നടക്കുന്ന നിയമവിരുദ്ധ കാര്യങ്ങള്‍ നിയന്ത്രിക്കാനാവുന്നില്ലെന്ന് കോടതി പറഞ്ഞു.

നേരത്തെ പെണ്‍കുട്ടിയുടെ ചിത്രവും പേരുവിവരങ്ങളും വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ കോടതി 10 ലക്ഷം പിഴ വിധിച്ചിരുന്നു.

Story by
Read More >>