കഠ്‌വ കേസ് : പ്രതികള്‍ക്ക് വേണ്ടി ഹിന്ദുത്വ സംഘടനകളുടെ പണപ്പിരിവ്‌

ജമ്മു കാശ്മീര്‍: കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടി തീവ്ര ഹിന്ദുത്വ സംഘടനകളുടെ പണപ്പിരിവ്....

കഠ്‌വ കേസ് : പ്രതികള്‍ക്ക് വേണ്ടി ഹിന്ദുത്വ സംഘടനകളുടെ പണപ്പിരിവ്‌

ജമ്മു കാശ്മീര്‍: കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടി തീവ്ര ഹിന്ദുത്വ സംഘടനകളുടെ പണപ്പിരിവ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ചിലവുകള്‍ക്കെന്ന പേരിലാണ് ഹിന്ദു ഏക്ത മഞ്ച് പണപ്പിരിവ് നടത്തുന്നത്.

സംഘടന യോഗം ചേര്‍ന്നെടുത്ത തീരുമാനപ്രകാരമാണ് പണപ്പിരിവ് നടത്തുന്നതെന്ന് ഹിന്ദു ഏക്ത മഞ്ച് പ്രസിഡന്റ് വിജയ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ലെന്നും അതിനാല്‍ പ്രതികളുടെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും നേരിട്ട് വിളിച്ച് ഫണ്ട് ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' സുപ്രീം കോടതിയില്‍ കേസ് വിജയകരമായി നടത്താന്‍ മികച്ച ലീഗല്‍ ടീമിനെ കൊണ്ടുവരാനാവശ്യമായതെല്ലാം ചെയ്യണം. ഇതിനായുള്ള ചിലവുകള്‍ക്ക് അകമഴിഞ്ഞ് സഹായിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു' എന്ന സന്ദേശം സംഘടന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

കഠ്‌വ സംഭവത്തിലെ പ്രതികള്‍ക്ക് വേണ്ടി തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശക്തമായി രംഗത്തുവന്നിരുന്നു. നേരത്തെ പ്രതികളെ അനുകൂലിച്ചുകൊണ്ട് കശ്മീരില്‍ ദേശീയപതാകയുയര്‍ത്തി ഇവര്‍ റാലി നടത്തുകയും ചെയ്തു. ബിജെപി മന്ത്രിമാര്‍ നേതൃത്വം നല്‍കിയ റാലി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് മന്ത്രി സ്ഥാനം നഷ്ടമായി.

ഇതിനു പുറമേ അടുത്തിടെ പ്രതികളെ അനുകൂലിച്ചുകൊണ്ടുള്ള 'എ ബിഗ് എക്‌സ്‌പോസ് ഓണ്‍ കഠ്‌വ ഫാക്ട്‌സ്' എന്ന വീഡിയോയും കശ്മീര്‍ ബിജെപി യൂണിറ്റ് പുറത്തിറക്കിയിരുന്നു. അഡ്വ. മോണിക്ക അറോറയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.Story by
Read More >>