കഠ്‌വ, ഉന്നാവോ; മോദിക്കെതിരെ 637 അധ്യാപക-ഗവേഷകരുടെ കത്ത് 

Published On: 2018-04-22 06:30:00.0
കഠ്‌വ, ഉന്നാവോ; മോദിക്കെതിരെ 637 അധ്യാപക-ഗവേഷകരുടെ കത്ത് 

ന്യൂഡല്‍ഹി: രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ബലാത്സംഗ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 637 അധ്യാപകരുടെയും ഗവേഷകരുടേയും കത്ത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവരാണ് സര്‍ക്കാരിലുള്ള തങ്ങളുടെ പ്രതിക്ഷേധമറിയിച്ച് മോദിക്ക് കത്തെഴുതിയത്.

കഠ്വ, ഉന്നാവേ സംഭവത്തിലെ കുറ്റവാളികളെ രക്ഷിക്കാനും ന്യായീകരിക്കാനും നടന്ന ശ്രമങ്ങളെയും മോദിയുടെ മൗനത്തേയും നീതിയെ സംബന്ധിച്ച കൃത്യമായ ഉറപ്പ് നല്‍കത്തതിനേയും കത്തില്‍ രൂഷമായി വിമര്‍ശിക്കുന്നു. കഠ്വ, ഉന്നാവോ കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ അധികാരത്തിലിരുന്നവര്‍ തന്നെ ശ്രമിച്ചതിലെ തങ്ങളുടെ രോഷവും വേദനയും പ്രകടിപ്പിക്കുകയാണിവര്‍.

കഠ്വ, ഉന്നാവോ ഒറ്റ പെട്ട സംഭവങ്ങളല്ല. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇനിയും നിശ്ബദത പാലിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാലാണ് ഈ കത്ത് എഴുതുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശരീരം തകര്‍ക്കുന്നതും സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും കഠിനഹൃദയത്വത്തേയും ഭീരുത്വത്തേയുമാണ് കാണിക്കുന്നത്.-കത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് സര്‍വ്വകലാശാല, ദ ബ്രൗണ്‍ സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല, കൊളംബിയ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ അധ്യാപകരും ഗവേഷകരും കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്.ഉന്നാവോ, കഠ്വ സംഭവങ്ങളില്‍ പ്രതിഷേധമറിയിച്ച് നേരത്തേ മുന്‍ ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മോദിക്ക് കത്തെഴുതിയിരുന്നു.

Top Stories
Share it
Top