കഠ്‌വ സംഭവം: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തില്‍ വച്ച് 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ക്ഷേത്രത്തില്‍ നിന്നെന്ന് ശാസ്ത്രീയ തെളിവുകള്‍....

കഠ്‌വ സംഭവം: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തില്‍ വച്ച് 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ക്ഷേത്രത്തില്‍ നിന്നെന്ന് ശാസ്ത്രീയ തെളിവുകള്‍. പെണ്‍കുട്ടിയുടെ രക്തസാംമ്പിളുകള്‍, വസ്ത്രങ്ങള്‍, ക്ഷേത്രത്തിനകത്തെ മണ്ണ്, മണ്ണില്‍ ഒട്ടിപ്പിടിച്ചിരുന്ന കുട്ടിയുടെ രക്തം, നാല് പ്രതികളുടെ രക്തസാംമ്പിള്‍ അടക്കം 14 വസ്തുക്കളാണ് ഡല്‍ഹി ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്.

ക്ഷേത്രത്തിന്റെ അകത്തുനിന്ന് ലഭിച്ച മുടിയിഴകള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെതും പ്രതികളുടെതും ആണെന്ന് പരിശോധനയില്‍ വ്യക്തമായി. ശാസ്ത്രീയ തെളിവുകളിലൂടെ ലഭിച്ച സ്ഥിരീകരണം കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Story by
Read More >>