കത്തുവ കേസ് : കുറ്റപത്രം വൈകിപ്പിച്ച അഭിഭാഷകര്‍ക്കെതിരെ തെളിവ് ഹാജരാക്കാന്‍ സുപ്രീംകോടതി

Published On: 13 April 2018 9:00 AM GMT
 കത്തുവ കേസ് : കുറ്റപത്രം വൈകിപ്പിച്ച അഭിഭാഷകര്‍ക്കെതിരെ തെളിവ് ഹാജരാക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: കത്തുവയില്‍ എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ച സംഭവത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സുപ്രീംകോടതി അഭിഭാഷകര്‍ കത്‌വയിലെ അഭിഭാഷകര്‍ക്കെതിരെ സ്വമേധയ കേസെടുക്കണമെന്നും സംസ്ഥാന ബര്‍ കൗണ്‍സിലിനെയും ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയെയും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തെളിവുകളില്ലാതെ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും തെളിവുകള്‍ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദ്ദേശിച്ചു. കേസ് അന്വേഷണം താളം തെറ്റിക്കാന്‍ അഭിഭാഷകര്‍ കുറ്റപത്രം വൈകിപ്പികാന്‍ ശ്രമിച്ചെന്ന പേരില്‍ ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തുവ കൂട്ടമാനഭംഗകേസില്‍ പതിനഞ്ച് പേജുള്ള കുറ്റുപത്രം സമര്‍പ്പിച്ചു. രസനയിലെ ക്ഷേത്ര നടത്തിപ്പുകാരനാണ് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

Top Stories
Share it
Top