കാവേരി മാനേജ്‌മെന്റ് സ്‌കീം;  കരട് രൂപരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Published On: 2018-05-14 11:45:00.0
കാവേരി മാനേജ്‌മെന്റ് സ്‌കീം;  കരട് രൂപരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കാവേരി മാനേജ്‌മെന്റ് സ്‌കീമിന്റെ കരട് രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതയില്‍ സമര്‍പ്പിച്ചു. കേന്ദ്ര ജലവിഭവ സെക്രട്ടറി നേരിട്ടെത്തിയാണ് കരട് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രധാനമന്ത്രി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തിരക്കിലായതിനാല്‍ കരട് രൂപരേഖ സമര്‍പ്പിക്കേണ്ടതിന്റെ സമയ പരിധി നീട്ടിനല്‍ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

രൂപരേഖയുടെ കോപ്പി തര്‍ക്കത്തില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്‌നാട് പോണ്ടിച്ചേരി എന്നിവയ്ക്ക് പരിശോധനയ്ക്കായി നല്‍കും. ഇതിന് ശേഷം മെയ് 16ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top Stories
Share it
Top