കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഒന്‍പത് ദിവസമായി ലഫറ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരത്തിലായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമരം അവസാനിപ്പിച്ചു. എ.എ.പി...

കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഒന്‍പത് ദിവസമായി ലഫറ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരത്തിലായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമരം അവസാനിപ്പിച്ചു. എ.എ.പി മന്ത്രിമാരുമായി ഐ.എ.എസ് ഓഫീസര്‍ സഹകരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കെജരിവാള്‍ സമരം അവസാനിപ്പിച്ചത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതോടെയാണ് സമരം അവസാനിക്കാന്‍ സാദ്ധ്യത തെളിഞ്ഞത്.

ഞങ്ങള്‍ ഐ.എ.എസുകാക്ക് എതിരല്ലെന്നും അവരുമൊന്നിച്ച് ഡല്‍ഹിയിലെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും കെജരിവാള്‍ സമരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

"We have nothing against IAS officers, 99% of them are good people, we have worked with them to improve governance in Delhi , They were just a front for interference by central govt & LG"- @ArvindKejriwal pic.twitter.com/ASLwLIrnXH

— AAP (@AamAadmiParty) June 19, 2018

ഐ.എ.എസ് ഓഫീസര്‍മാരുടെ നിസ്സഹരണം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്
കെജരിവാളും മന്ത്രിമാരായ മനീഷ് സിസോഡിയ, സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

Story by
Read More >>