ലഫ്റ്റനെന്റ് ഗവര്‍ണറുടെ വസതിയില്‍ കെജരിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് 

Published On: 2018-06-13 07:15:00.0
ലഫ്റ്റനെന്റ് ഗവര്‍ണറുടെ വസതിയില്‍ കെജരിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മന്ത്രിസഭാ അംഗങ്ങളും ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ആരോഗ്യ മന്ത്രി സത്യന്ദ്രജെയിനും നിരഹാര സമരം ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് കെജരിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്.

ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥരെ ജോലിയില്‍ പ്രവേശിപ്പിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ഇന്ന് രാജ് നിവാസിലേക്ക് മാര്‍ച്ച് നടത്തും.

ഇവിടെ സമരം ചെയ്യുന്നത് സ്വന്തം ആവശ്യങ്ങള്‍ക്കല്ല, ഡല്‍ഹിയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കാണ്. കെജരിവാള്‍ പറഞ്ഞു. കെജരിവാളിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. ധര്‍ണ ജനാധിപത്യത്തിന്റെ പരിഹാസമാണെന്ന് ഇരു പാര്‍ട്ടിയും ആരോപിച്ചു.

Top Stories
Share it
Top