കജ്‌രിവാളിന്റെ സമരം: ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് നാലു മുഖ്യമന്ത്രിമാര്‍

Published On: 18 Jun 2018 4:15 AM GMT
കജ്‌രിവാളിന്റെ സമരം: ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് നാലു മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: എൈഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ നിരാഹാരമിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി.

ഡല്‍ഹിയില്‍ നീതി ആയോഗ് യോഗത്തിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമി എന്നിവര്‍ ഭരണഘടനാ പ്രതിസന്ധിക്ക് ഉടന്‍ പരഹാരം കാണണമെന്നാവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചത്.

കെജരിവാളിനോടൊപ്പം മൂന്ന് മന്ത്രിമാരും കഴിഞ്ഞ ഒരാഴ്ചയായി ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ നിരാഹാരമിരിക്കുന്നുണ്ട്. ഞായറാഴ്ച നടന്ന നീതി ആയോഗ് യോഗത്തില്‍ കെജരിവാള്‍ പങ്കെടുത്തിരുന്നില്ല. വിഷയത്തില്‍ ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ സമരം നടത്തുന്ന കെജ്രിവാളിനെ കാണാന്‍ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാര്‍ അവസരം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top Stories
Share it
Top