ഡല്‍ഹിയിലെ സ്കൂളുകളില്‍ ദേശസ്നേഹം പഠിപ്പിക്കും: അരവിന്ദ് കെജ്‌രിവാൾ

'ദേശഭക്തി' കരിക്കുലം എല്ലാ ഡൽഹി സ്‌കൂളുകളിലും കൊണ്ടുവരും അടുത്ത അക്കാദമിക വർഷം മുതൽ ഇത് നടപ്പിലാക്കും

ഡല്‍ഹിയിലെ സ്കൂളുകളില്‍ ദേശസ്നേഹം പഠിപ്പിക്കും: അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി:ഡൽഹിയിലെ സർക്കാർ സ്‌ക്കൂളുകളിൽ ദേശസ്‌നേഹം പഠിപ്പിക്കാൻ ഡൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളിൽ ദേശസ്‌നേഹം വളർത്തുന്നതിനും രാജ്യത്തെ ഓരോ പൗരനും ശരിക്കും രാജ്യത്തെ സ്നേഹിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ദേശഭക്തി വിദ്യാഭ്യാസ കരിക്കുലത്തിൽ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ദേശഭക്തി' കരിക്കുലം എല്ലാ ഡൽഹി സ്‌കൂളുകളിലും കൊണ്ടുവരുമെന്നും അടുത്ത അക്കാദമിക വർഷം മുതൽ ഇത് നടപ്പിലാക്കും ഓരോ കുട്ടിയും നല്ല വ്യക്തിയാവണം, കുടുംബത്തെ പിന്തുണയ്ക്കാൻ പ്രാപ്തി നേടണം, യഥാർത്ഥ ദേശസ്നേഹിയാവണം എന്നത് വിദ്യാഭ്യാസരീതയിലൂടെ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം-ത്യാഗരാജ് സ്റ്റേഡിയത്തിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ കെജ്‌രിവാൾ പറഞ്ഞു.

സാധാരണയായി ഇന്ത്യാ- പാക്കിസ്ഥാൻ മത്സരമുണ്ടാകുമ്പോഴോ അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ ആണ് നമ്മൾ രാജ്യത്തോടുള്ള സ്നേഹം ഓർക്കുന്നത്. നിത്യ ജീവിതത്തിൽ നമ്മൾ രാജ്യത്തെ മറക്കുകയാണ്.

രാജ്യത്തെ ഓരോ പൗരനും ശരിക്കും രാജ്യത്തെ സ്നേഹിക്കുന്നുണ്ട് എന്നത് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും കെജ്രിവാൾ പറഞ്ഞു.

നമ്മുടെ കുട്ടികൾ വലുതായി ജോലി ചെയ്യാൻ തുടങ്ങുമ്പോൾ അവർക്ക് കൈക്കൂലി സ്വീകരിക്കേണ്ട അവസ്ഥ വരുമ്പോൾ അവർക്കുള്ളിൽ ഒരു തോന്നലുണ്ടാവണം, അവർ ഭാരതാംബയേയാണ് ചതിക്കുന്നതെന്ന്. ട്രാഫിക് ലൈറ്റിലൂടെ കുതിക്കുമ്പോൾ രാജ്യത്തെയാണ് വഴിതെറ്റിക്കുന്നതെന്ന് തോന്നണം എന്നും കെജ്‌രിവാൾ പറഞ്ഞു.

കോഴ്‌സ് ഏതുതരത്തിൽ ഉൾപ്പെടുത്തണം എന്നതിനെ കുറിച്ച് എല്ലാവരിൽ നിന്നും അഭിപ്രായം തേടും. വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.ആളുകളുടെ പെരുമാറ്റത്തിൽ തന്നെ മാറ്റംവരുത്താൻ ഇതിലൂടെ സാധിക്കുമെന്നും .ഇന്ത്യയിലേക്കെത്തുന്ന വിദേശികളെ അതിക്രമിക്കുന്ന നിരവധി സംഭവങ്ങൾ നമുക്കു ചുറ്റും കേൾക്കുന്നുണ്ട് എന്നാൽ രാജ്യത്തെ നാം ബഹുമാനിക്കുകയും അതിഥികളെ ബഹുമാനിക്കുകയും ചെയ്‌യുന്നിടത്തോളം ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്നും അദ്ദഹം പറഞ്ഞു.

ബി.ജെ.പി സർക്കാരിനെതിരെ ഒരുകാലത്ത് ശക്തമായി പ്രതികരിച്ചിരുന്ന കെജ്‌രിവാൾ ജമ്മു കശ്മിരിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ മാറ്റങ്ങളെ അനുകൂലിച്ചിരുന്നു.

Read More >>