മുംബൈയിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി 

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. അപകടത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ...

മുംബൈയിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി 

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. അപകടത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍നിന്ന് മുംബൈയിലെത്തിയ ഐ.എക്‌സ് 213 വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.

പ്രധാന റണ്‍വെ അടച്ചിരുന്നതിനാല്‍ മറ്റൊന്നിലാണ് വിമാനം ഇറങ്ങിയത്. റണ്‍വെ അവസാനിക്കുന്നിടത്തുനിന്ന് 10 അടി മാറിയാണ് വിമാനം നിന്നത്. റണ്‍വെയില്‍ വിമാനം കൃത്യമായി ഇറക്കിയെങ്കിലും കനത്ത മഴമൂലം തെന്നി മാറുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ല.

Story by
Read More >>