ബി.ജെ.പിക്കായി ട്വിറ്ററില്‍ പേരുമാറ്റി ഖുഷ്ബു, ബി.ജെ.പിക്ക് നഖ്ഹത് ഖാന്‍

കോഴിക്കോട്: സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബു സുന്ദര്‍ ട്വിറ്ററിലെ പേരുമാറ്റി. ഖുഷ്ബു സുന്ദര്‍.. ബി.ജെ.പിക്കാര്‍ക്കിത് നഖ്ഹത് ഖാന്‍ എന്നാണ്...

ബി.ജെ.പിക്കായി ട്വിറ്ററില്‍ പേരുമാറ്റി ഖുഷ്ബു, ബി.ജെ.പിക്ക് നഖ്ഹത് ഖാന്‍

കോഴിക്കോട്: സിനിമാ താരവും കോണ്‍ഗ്രസ് നേതാവുമായ ഖുഷ്ബു സുന്ദര്‍ ട്വിറ്ററിലെ പേരുമാറ്റി. ഖുഷ്ബു സുന്ദര്‍.. ബി.ജെ.പിക്കാര്‍ക്കിത് നഖ്ഹത് ഖാന്‍ എന്നാണ് ട്വിറ്ററിലെ പുതിയ പേര്. കഴിഞ്ഞാഴ്ച താന്‍ മുസ്ലീമാണെന്ന് തുറന്ന് പറഞ്ഞതിനു ശേഷമാണ് ട്വിറ്ററിലെ പേരുമാറ്റം.

കഴിഞ്ഞാഴ്ചയായിരുന്നു താനൊരു മുസ്ലീമാണെന്ന് ട്വിറ്ററിലൂടെ ഖുഷ്ബു തുറന്ന് പറഞ്ഞത്. ഞാനൊരു മുസ്ലീമായാണ് ജനിച്ചതെന്നും മുസ്ലീമായി തന്നെ മരിക്കുമെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു. മത നിയമം അനുസരിച്ച് ജീവിക്കില്ലെന്നും സമത്വവും സ്‌നേഹവും സഹാനുഭൂതിയുമാണ് തന്റെ നിയമമെന്നും ബി.ജെ.പിക്ക് വ്യത്യസ്തമായ നിയമമാണെന്നാണ് കരുതുന്നതെന്നും ഖുഷ്ബു ട്വിറ്ററില്‍ പറഞ്ഞിരുന്നു.

i am a born muslim n will die as one..i will never change it bcoz it does not matter..i don’t live by the rule of religion..i live by the rule of compassion,humanity,equal rights for all,empowerment;especially women,harmony,diversity n happiness..BJP has different rules i suppose

— khushbusundar..for BJP its Nakhatkhan (@khushsundar) April 7, 2018

ഇതിനെ തുടര്‍ന്ന് ഖുഷ്ബുവിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. എന്തിനാണ് ഹിന്ദു പേര് ഉപയോഗിക്കുന്നതെന്നും മറ്റുള്ളവരെ പറ്റിക്കുന്നതെന്നുമുള്ള ചോദ്യങ്ങള്‍ വന്നിരുന്നു ഇതിനെ തുടര്‍ന്നാണ് പേരുമാറ്റം.

Story by
Read More >>