ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി പണി തുടങ്ങി; കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ വിജയം കാണുന്നു. ആന്ധ്രാ വിഭജനത്തെ...

ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി പണി തുടങ്ങി; കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ വിജയം കാണുന്നു. ആന്ധ്രാ വിഭജനത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി പാര്‍ട്ടിയില്‍ തിരിച്ചെത്തി. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെയും ആന്ധ്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്‍. രഘുവീര റെഡ്ഢിയുടെയും സാന്നിദ്ധത്തിലായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഢിയുടെ തിരിച്ചു വരവ്.

കിരണ്‍കുമാര്‍ റെഡ്ഢിയുടെ തിരിച്ചുവരവ് പാര്‍ട്ടിയെ മുന്‍കാല പ്രതാപത്തിലേക്കുള്ള വഴിയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കിരണ്‍കുമാര്‍ റെഡ്ഢിയുടെ തിരിച്ചുവരവ് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐക്യ ആന്ധ്രയുടെ അവസാന മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഢി.

Congress President @RahulGandhi welcomes to the Congress, Shri N. Kiran Kumar Reddy, former Chief Minister of Andhra Pradesh. pic.twitter.com/PqW4GIxstx

— Congress (@INCIndia) July 13, 2018

ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തില്‍ നാല് വര്‍ഷം മുന്നേ പാര്‍ട്ടി വിട്ട റെഡ്ഢി ജയ് സമൈക ആന്ധ്രാ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഐക്യ ആന്ധ്രയ്ക്കായി വാദിച്ച ഇദ്ദേഹത്തിനൊപ്പം നിരവധി നേതാക്കളും കോണ്‍ഗ്രസ് വിട്ടിരുന്നു.

Story by
Read More >>