മോദിയെ വിമര്‍ശിച്ച തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

Published On: 2018-04-14 08:45:00.0
മോദിയെ വിമര്‍ശിച്ച തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പാട്ടുപാടിയ തമിഴ് നാടോടി ഗായകന്‍ കോവനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രിച്ചിയിലെ ബിജെപി യൂത്ത് വിംഗ് സെക്രട്ടറി എന്‍. ഗൗതമന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ശത്രുത പ്രചരിപ്പിച്ചു, സമാധാനം നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. കാവേരി വിഷയത്തില്‍ മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് കോവന്‍ പാട്ടുപാടിയത്.

ചെരുപ്പുമായി ഭരണം നടത്തിയ കഥ രാമായണത്തിലാണുള്ളതെന്നും ഇപ്പോള്‍ തമിഴ്നാട്ടില്‍ മോദിയുടെ രണ്ട് ചെരുപ്പുകളാണ് ഭരിക്കുന്നതെന്നുമാണ് കോവന്‍ പാടിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെയും പാട്ടില്‍ കോവന്‍ പരിഹസിച്ചു. ശ്രീരാമ ദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ രഥയാത്ര തമിഴ്നാട്ടിലെത്തെയപ്പോഴും കോവന്‍ രൂക്ഷമായി പരിഹസിച്ചിരുന്നു. കോവന്റെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ സാഹചര്യത്തിലാണ് കോവനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Top Stories
Share it
Top