രാഹുലിനെ കണ്ടില്ല: കെ.പി.സി.സി പുന:സംഘടന; ചർച്ച നാളെത്തേക്ക്‌ മാറ്റി

Published On: 2018-06-06 05:15:00.0
രാഹുലിനെ കണ്ടില്ല: കെ.പി.സി.സി പുന:സംഘടന; ചർച്ച നാളെത്തേക്ക്‌ മാറ്റി

ന്യൂഡൽഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലേക്ക് പോയ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനാവാതെ കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെത്തേക്ക്‌ മാറ്റി.

അതേ സമയം ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ചർച്ചക്കായി ഡൽഹിയിൽ എത്തിയിരുന്നു. കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ, രാജ്യസഭ സ്ഥാനാർത്ഥി ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചയിൽ തീരുമാനമാകും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ, ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ മറ്റ് എം.പിമാര്‍ എന്നിവരെയാണ്
രാഹുൽ ഗാന്ധി ചർച്ചക്കായി വിളിച്ചിട്ടുള്ളത്.

Top Stories
Share it
Top