കര്‍ണാടകയില്‍ അടുത്ത മുഖ്യമന്ത്രി ആകാന്‍ സാദ്ധ്യത കുമരസ്വാമിക്കെന്ന് മമതാ ബനാര്‍ജി

Published On: 2018-05-11 16:30:00.0
കര്‍ണാടകയില്‍ അടുത്ത മുഖ്യമന്ത്രി ആകാന്‍ സാദ്ധ്യത കുമരസ്വാമിക്കെന്ന് മമതാ ബനാര്‍ജി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അടുത്ത മുഖ്യമന്ത്രിയാകാന്‍ സാദ്ധ്യത ജനതാദള്‍ എസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ണാടകയിലെ രാഷ്ട്രീയവസ്ഥയില്‍ എച്ച്.ഡി ദേവഗൗഡയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മമത പറഞ്ഞു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മമതയുടെ നിരീക്ഷണം.

''കര്‍ണാടകയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും തുല്യമായ സീറ്റുകള്‍ ലഭിക്കാനാണ് സാദ്ധ്യത. 28 മുതല്‍ 30 സീറ്റുകള്‍ നേടുന്ന ദേവഗൗഡ നിര്‍ണായക ശക്തിയാകും. ഇവിടെ മകന്‍ കുമരസ്വാമി മുഖ്യമന്ത്രിയാകാനാണ് സാദ്ധ്യത''. മമതാ ബാനര്‍ജി പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭുരിപക്ഷം കിട്ടുകയാണെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നും മമത പറഞ്ഞു. കര്‍ണാടക, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തീസ്ഡഢ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകരുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉണ്ടാകുമെന്നും മമത പറഞ്ഞു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി വിരുദ്ധ മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി.

Top Stories
Share it
Top