24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് തേടാന്‍ കുമാരസ്വാമി, റിസോര്‍ട്ട് വിടാതെ എം.എല്‍.എമാര്‍

ബംഗളൂരു: ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 ണിക്കൂറിനുള്ളില്‍ വിശ്വാസവോട്ട് തേടി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി...

24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് തേടാന്‍ കുമാരസ്വാമി, റിസോര്‍ട്ട് വിടാതെ എം.എല്‍.എമാര്‍

ബംഗളൂരു: ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 ണിക്കൂറിനുള്ളില്‍ വിശ്വാസവോട്ട് തേടി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരു നഗരത്തിനു പുറത്തുള്ള റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കയാണ്.

അതേസമയം വിശ്വാസ വോട്ടെടുപ്പിനെയും വകുപ്പുകളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് നേതാക്കള്‍ ചര്‍ച്ച നടത്തും. കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്് ഉപമുഖ്യമന്ത്രി സ്ഥാനമാണ് ലഭിക്കുക. ഉപമുഖ്യമന്ത്രിയായി ദളിത് വിഭാഗത്തില്‍ നിന്നൊരാളെ തെരഞ്ഞെടുക്കാനാണ് സാദ്ധ്യത.

നേരത്തെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനായികുന്നു നിശ്ചയിച്ചിരുന്നതെങ്കിലും രാജീവ് ഗാന്ധിയുടെ 27ാം ചരമ വാര്‍ഷികത്തെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ച കുമാരസ്വാമി രാഹുല്‍ ഗാന്ധിയെയും സോണിയയെയും കാണാന്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തും.

Story by
Read More >>