കുമാരസ്വാമിയും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി

Published On: 2018-05-28 14:15:00.0
കുമാരസ്വാമിയും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കീഴ്‌വഴക്കമനുസരിച്ച് പുതുതായി സ്ഥാനമേറ്റ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വിിദേശത്തേക്ക് പോയി.

കര്‍ണാടകയില്‍ മന്ത്രിസ്ഥാനങ്ങള്‍ വീതം വെയ്ക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. അതേസമയം മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

നേരത്തെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും മുമ്പ് കോണ്‍ഗ്രസിന്റെ ദയയിലാണ് കര്‍ണാടകയില്‍ ഭരണം നടത്തുന്നതെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ആറര കോടി വരുന്ന കര്‍ണാടക ജനതയുടെ സമ്മതം തനിക്ക് ലഭിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന്റെ കാരുണ്യത്തിലുമായിരുന്നു എന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.


Top Stories
Share it
Top