കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി ചുമതലയേറ്റു

Published On: 2018-05-29 04:00:00.0
കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി ചുമതലയേറ്റു

ന്യൂഡല്‍ഹി: മിസോറാമിന്റെ പുതിയ ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. രാവിലെ 11മണിക്ക് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

മിസോറാമിന്റെ 23ാമത് ഗവര്‍ണറും രണ്ടാമത് മലയാളിയുമാണ് കുമ്മനം രാജശേഖരന്‍. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമനായിരുന്നു മിസോറാമിന്റെ ഗവര്‍ണര്‍. ലഫ്. ജനറല്‍ നിര്‍ഭയ ശര്‍മ്മ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. സജീവ രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹമെന്നും ഗവര്‍ണര്‍ പദവിയോട് താല്‍പര്യമില്ലെന്നും കുമ്മനം ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു.

Top Stories
Share it
Top