പ്രണബിന്റെ നാഗ്പൂര്‍ പ്രസംഗം ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനസംഭവം ; എല്‍ കെ അദ്വാനി 

ന്യൂഡല്‍ഹി: നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പ്രസം​ഗിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ...

പ്രണബിന്റെ നാഗ്പൂര്‍ പ്രസംഗം ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാനസംഭവം ; എല്‍ കെ അദ്വാനി 

ന്യൂഡല്‍ഹി: നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പ്രസം​ഗിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. നാ​ഗ്പൂരിലെ ആദ്ദേഹത്തിന്റെ പ്രസം​ഗം വർത്തമാന ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമെന്ന് അദ്വാനി പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തിലൂടെ രൂപപ്പെട്ട രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി.

തുറന്ന മനഃസ്ഥിതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആശയവിനിമയത്തിന്റെ പ്രാധാന്യം അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് പ്രണബ് മുഖർജി നാ​ഗ്പൂരിലെത്തിയതെന്നും അദ്വാനി പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള തീരുമാനമെടുത്തതിന് പ്രണബ് മുഖർജിയേയും പരിപാടിയിലേക്ക് ക്ഷണിച്ച ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാ​ഗവതിനേയും അദ്വാനി അഭിനന്ദിച്ചു.

Story by
Read More >>