ലാലുവിനെ എയിംസില്‍ നിന്നും മാറ്റി, വധിക്കാനുളള ശ്രമമെന്ന് അനുയായികള്‍

റാഞ്ചി: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ ചികിത്സയെ ചൊല്ലി എംയിസിനു മുന്നില്‍ സംഘര്‍ഷം. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ലാലുവിനെ എയിംസില്‍ നിന്നും മാറ്റി,  വധിക്കാനുളള ശ്രമമെന്ന് അനുയായികള്‍

റാഞ്ചി: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ ചികിത്സയെ ചൊല്ലി എംയിസിനു മുന്നില്‍ സംഘര്‍ഷം. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലുവിനെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ എയിംസ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറേണ്ടെന്നും അവിടെ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നുമായിരുന്നു ലാലുവിന്റെ വാദം. ആശുപത്രി മാറ്റാനുള്ള ശ്രമത്തിനെതിരെ ആശുപത്രി പരിസരത്ത് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലാലുവിനെ കൊല്ലാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ ആശുപത്രി ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്.

റാഞ്ചിയിലെ ആശുപത്രിയില്‍ മോശം സ്ഥിതിയാണെന്നും അവസ്ഥയെ അഭിമുഖീകരിക്കുമെന്നും ആശുപത്രി മാറുന്നതിന് മുന്നോടിയായി ലാലു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലാലുവിനെ ആശുപത്രി മാറ്റാനുള്ള നീക്കത്തിന് പിന്നിലെ കാരണം എയിംസ് അധികൃതര്‍ക്ക് മാത്രമെ അറിയാകൂവെന്ന് മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. അദ്ദേഹത്തെ കൊല്ലാനുള്ള നീക്കമാണ് ആരോഗ്യസ്ഥിതി മോശമായിട്ടും ലാലുവിനെ ആശുപത്രി മാറ്റാനുള്ള തീരുമാനമെന്ന് ആര്‍.ജെ.ഡി എം.പി ജയപ്രകാശ് നാരായണന്‍ യാദവ് പറഞ്ഞു.

പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് ലാലുവിനെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായാണ് എയിംസിലേക്ക് മാറ്റിയത്.

Story by
Read More >>