ലാലുപ്രസാദ് യാദവിന്റെ മകന്റെ വിവാഹത്തിന് ഭക്ഷണം കൊള്ളയടിച്ച് ജനക്കൂട്ടം

Published On: 13 May 2018 10:00 AM GMT
ലാലുപ്രസാദ് യാദവിന്റെ മകന്റെ വിവാഹത്തിന് ഭക്ഷണം കൊള്ളയടിച്ച് ജനക്കൂട്ടം

പറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിന് ഭക്ഷണം കൊള്ളയടിച്ച് ജനക്കൂട്ടം. ഭക്ഷണസല്‍ക്കാരം നടക്കുന്നിടത്തേക്ക് ജനക്കൂട്ടം ഇരച്ചെത്തുക്കയും ഭക്ഷണം കൊള്ളയടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ആര്‍ജെഡി നേതാവ് ചന്ദ്രിക റോയിയുടെ മകള്‍ ഐശ്വര്യ റോയിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം ഞായറാഴ്ചയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരും മറ്റു മേഖലകളില്‍ നിന്നുള്ള പ്രമുഖരുമടക്കം ആയിരത്തോളം ആളുകളാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹച്ചടങ്ങു കഴിഞ്ഞതോടെ ഭക്ഷണസാധനങ്ങള്‍ കൈക്കലാക്കാന്‍ ജനക്കൂട്ടം ഇടിച്ചുകയറുകയായിരുന്നു. 7000 പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കിയിരുന്നതെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ ആളുകളെത്തിയതിനാല്‍ ഭക്ഷണം തികയാതെ വന്നു. ഉന്തിലും തള്ളിലും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

Top Stories
Share it
Top