മണിപ്പൂരില്‍ മണ്ണിടിഞ്ഞ് 7 മരണം; രണ്ട് പേരെ കാണാനില്ല 

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണു പ്രാഥമികവിവരം. ...

മണിപ്പൂരില്‍ മണ്ണിടിഞ്ഞ് 7 മരണം; രണ്ട് പേരെ കാണാനില്ല 

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണു പ്രാഥമികവിവരം. താമെങ്‌ലോങിലെ മൂന്നിടങ്ങളിലായാണ് മണ്ണിടിച്ചിലുണ്ടായത്. മരിച്ച ഏഴ് പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. ഒമ്പത് പേരുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ഏഴ് പേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. ഇനി രണ്ട് കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്താനുള്ളതെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.

ശക്തമായ മഴയെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മിസോറാം, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്റ് , ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആസാമിലെ കനത്ത മഴയില്‍ 24000 ത്തോളം ജനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.

Story by
Read More >>