പൊതു മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രനീക്കം

Published On: 11 Jun 2018 7:00 AM GMT
പൊതു മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ വിദഗ്ദരെ ലാറ്ററല്‍ എന്‍ട്രി വഴി രാജ്യത്തിന്റെ ഉദ്യോഗസ്ഥതലത്തില്‍ നിയമനം നല്‍കാനൊരുങ്ങി നരേന്ദ്ര മോഡി സര്‍ക്കാര്‍. ജോയിന്റ് സെക്രട്ടറി അടക്കമുള്ള 10 സീനിയര്‍ പോസ്റ്റുകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ മേഖലയിലുള്ള വിദഗ്ദരെ ആവശ്യമുണ്ടെന്ന് കാണിച്ച് നേരത്തെ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഐഎഎസിലെ എസ് സി എസ് ടി, ഒബിസി സംവരണം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും സംഘപരിവാറിനെ ഉദ്യോസ്ഥതലപ്പത്ത് നിയമിക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം നടത്തുന്നത്. റവന്യൂ, ധനകാര്യം, സാമ്പത്തിക കാര്യ, വാണിജ്യം തുടങ്ങീ പത്ത് വകുപ്പുകളിലേക്കാണ് നിയമനം നടത്തുന്നത്. സാധാരണയായി യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ പാസായവരാണ് ഉദ്യോഗസ്ഥതലത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

സര്‍ക്കാരിന്റെ നയരൂപീകരണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 40 വയസ്സിന് മുകളില്‍ പ്രായമുള്ള 15 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ള വിദഗ്ദരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വ്യക്തിഗത പരിശീലന വകുപ്പ് നല്‍കിയിരിക്കുന്ന വിജ്ഞാപനം.

Top Stories
Share it
Top