കഠ്‌വ കൂട്ടബലാല്‍സംഗം: ഇരക്കൊപ്പം നിന്ന അഭിഭാഷകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ജമ്മു: കഠ്‌വ യില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടുന്ന ബക്കര്‍വാല്‍ അഭിഭാഷകനെ ബിജെപി...

കഠ്‌വ കൂട്ടബലാല്‍സംഗം: ഇരക്കൊപ്പം നിന്ന അഭിഭാഷകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ജമ്മു: കഠ്‌വ യില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടുന്ന ബക്കര്‍വാല്‍ അഭിഭാഷകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ദി ഔട്ട്‌ലുക്ക് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. വെളളിയാഴ്ച്ച രാത്രിയില്‍ ജമ്മുകാശ്മീരിലെ ഉദ്ധംപൂരില്‍ വെച്ചാണ് ആക്രമണം. അതെസമയം, കൂട്ടബലാല്‍സംഗവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന ചെറിയ തോതിലുളള അടിപിടിയാണ് ഉണ്ടായതെന്ന് പൊലിസ് വൃത്തം അറിയിച്ചു.

ആസിഫയെ ബലാല്‍സംഗം ചെയ്ത് കൊന്ന കുറ്റവാളികളെ പിടികൂടണമെന്നാവിശ്യപ്പെട്ട് ജനുവരി 21ന് കഠ്‌വ നഗരത്തില്‍ പ്രകടനം നടത്തിയതിന്റെ പേരില്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ട് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കുറ്റവാളികളെ പിടികുടാത്തതില്‍ പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ചുളള പ്രകടനത്തില്‍ താലിബ് ഹുസൈന്് പുറമെ നൂറുകണക്കിന് പേര്‍ പങ്കെടുത്തിരുന്നുതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭയില്‍ ഇതു സംബന്ധിച്ച പ്രശ്‌നം ചര്‍ച്ചയാകുകയും പ്രതിപക്ഷം ബഹളം വെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് അടുത്ത ദിവസമാണ് ഹുസൈനെ പൊലിസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന്റെ മുന്‍ നിരയില്‍ ഈ അഭിഭാഷകന്‍ ഉണ്ടായിരുന്നു.

എന്നാല്‍, കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ അഭിഭാഷകര്‍ എതിരായിരുന്നുവെന്ന് ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞത് അഭിഭാഷകരാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയുന്നതിനായി സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്ത് 'തമ്മാടിത്തം' അഴിച്ചുവിടുകയായിരുന്നു
അഭിഭാഷകര്‍ എന്നും ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി കാലങ്ങളായി കഠ്‌വയില്‍ താമസിച്ചുവരുന്ന ഹിന്ദു ഗോത്രവര്‍ഗത്തെ സംഘടിപ്പിക്കുകയായിരുന്നു അഭിഭാഷകര്‍. അന്വേഷണം അട്ടിമറിച്ച്‌ കുറ്റവാളികളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ ആവുന്നത്ര ശ്രമിച്ചതായും ഹുസൈന്‍ പറയുന്നു. അതിനുവേണ്ടിയാണ് അവര്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവിശ്യപ്പെട്ടത്. വെളളിയാഴ്ച്ച കുറ്റവാളികള്‍ക്ക് പിന്തുണ പ്രകടിപ്പിച്ച് നടന്ന പ്രകടനത്തില്‍ ബിജെപി മന്ത്രിമാരായ ചൗധരി ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

Story by
Read More >>