ചുരുങ്ങിയത് ഒരാളെയെങ്കിലും കൊല്ലണം; തുത്തുക്കുടി പൊലീസിന്റെ വീഡിയോ വൈറലാകുന്നു

Published On: 2018-05-23 03:45:00.0
ചുരുങ്ങിയത് ഒരാളെയെങ്കിലും കൊല്ലണം; തുത്തുക്കുടി പൊലീസിന്റെ വീഡിയോ വൈറലാകുന്നു

തൂത്തുകുടി: തുത്തുകുടിയില്‍ സ്റ്റര്‍ലൈസ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ടൂകാര്‍ക്ക് നേരെ പെലീസ് നടത്തിയ വെടിവെപ്പിന് മുമ്പുളള വീഡിയോ എഎന്‍ഐ വാര്‍ത്താ എജന്‍സി പുറത്തുവിട്ടു. കരുതികൂട്ടിയാണ് വെടിവെപ്പ് നടത്തിയതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്.

യുണിഫോമിടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തോക്കെടുത്ത് പൊലീസ് ബസിന്റെ മുകളില്‍ നിന്നും യുണിഫോമിട്ട ഉദ്യോഗസ്ഥന് നല്‍കുന്നു. പിന്നീട് ' ഒരാളെ എങ്കിലും കൊല്ലണ'മെന്ന് പറയുന്നു. തുടര്‍ന്ന കാണുന്നത് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തുന്ന ദൃശ്യമാണ്. ദൃശ്യം താഴെ

Top Stories
Share it
Top