120 സീറ്റുമായി കോണ്‍ഗ്രസ് കര്‍ണാടകം നിലനിര്‍ത്തുമെന്ന് എഐസിസി സര്‍വ്വേ; അഞ്ച് മന്ത്രിമാരുടെ നില മോശം

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമെന്ന് എഐസിസി സര്‍വ്വേ. അതേ സമയം നിലവില്‍ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേര്‍ ഇത്തവണ...

120 സീറ്റുമായി കോണ്‍ഗ്രസ് കര്‍ണാടകം നിലനിര്‍ത്തുമെന്ന് എഐസിസി സര്‍വ്വേ; അഞ്ച് മന്ത്രിമാരുടെ നില മോശം

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമെന്ന് എഐസിസി സര്‍വ്വേ. അതേ സമയം നിലവില്‍ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേര്‍ ഇത്തവണ ജയിച്ചു കയറിവരാന്‍ ഇത്തിരി പാടാണെനന്നും സര്‍വ്വേ പറയുന്നു.

120 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ സര്‍വ്വേയില്‍ 125 സീറ്റുകള്‍ നേടുമെന്നായിരുന്നു.

മന്ത്രിമാരായ അഞ്ച് പേര്‍ ജയിച്ചു വരാന്‍ കഷ്ടപ്പെടുമെന്ന് കണ്ടെത്തിയ സര്‍വ്വേയില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മകനായ പ്രിയങ്ക ഖാര്‍ഗെയും ഉണ്ട്. എം.ബി പാട്ടീല്‍, എ. മഞ്ചു, റോഷന്‍ ബെയ്ഗ്, വിനയ് കുല്‍ക്കര്‍ണ്ണി എന്നിവരും പട്ടികയിലുണ്ട്.

Story by
Read More >>