ത്രിപുര; മുതിര്‍ന്ന നേതാവ് സിപിഐഎം വിട്ടു

അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് പാര്‍ട്ടി വിട്ടു. ബിശ്വജിത്ത് ദത്തയെന്ന നേതാവാണ് സിപിഐഎമ്മില്‍ നിന്നും രാജിവെച്ചത്. എല്ലാ പാര്‍ട്ടി...

ത്രിപുര; മുതിര്‍ന്ന നേതാവ് സിപിഐഎം വിട്ടു

അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് പാര്‍ട്ടി വിട്ടു. ബിശ്വജിത്ത് ദത്തയെന്ന നേതാവാണ് സിപിഐഎമ്മില്‍ നിന്നും രാജിവെച്ചത്. എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്ന് ബിശ്വജിത്ത് ദത്ത പ്രതികരിച്ചു.

നേരത്തെ ഖോവയ് ജില്ലാ സെക്രട്ടറിയായിരുന്നു ബിശ്വജിത്ത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഖോവയ് മണ്ഡലത്തില്‍ ബിശ്വജിത്ത് സ്ഥാനാര്‍ത്ഥി ആവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവനേതാവ് നിര്‍മ്മല്‍ ബിശ്വാസിനായിരുന്നു സീറ്റ് നല്‍കിയത്. ബിശ്വജിത്തിന് അസുഖമായതിനാലാണ് സീറ്റ് നല്‍കാത്തത് എന്നായിരുന്നു സിപിഐഎം പ്രതികരണം.

എന്നാല്‍ തനിക്ക് അസുഖം ഇല്ലായിരുന്നു. മത്സരിക്കാതിരിക്കാന്‍ വേണ്ടി അസുഖമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് ബിശ്വജിത്ത് ദത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Story by
Read More >>