സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ കില്ലോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍...

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ കില്ലോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേ സമയം പന്ദാ ചൗക്കയില്‍ നിന്നും ഗ്രാനേഡോടുകൂടി പിടികൂടിയ രണ്ടു പേരെ സിആര്‍പിഎഫും എസ്ഒജിയും പൊലീസിന് കൈമാറിയിട്ടുണ്ട്.

ഇന്നലെ നന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയുടെ മൃതദേഹം സൈന്യം കണ്ടെടുത്തിരുന്നു. ഇയാൾ ലശ്​കറെ ത്വയ്യിബ ഭീകരൻ ഉമർ മാലിക്​ ആണെന്ന് സൈന്യം അറിയിച്ചു. മൃതദേഹത്തിനു സമീപത്തു നിന്ന്​ എ.കെ -47 തോക്കും കണ്ടെടുത്തിട്ടുണ്ട്​. പ്രദേശത്ത്​ സുരക്ഷാ ഉദ്യോഗസ്​ഥർ പരിശോധന തുടരുകയാണ്. വെള്ളിയാഴ്​ച രാത്രി 9.30 തുടങ്ങിയ ഏറ്റമുട്ടൽ അവസാനിച്ച ശേഷം ഇന്ന്​ പുലർച്ചെ വീണ്ടും വെടിവെപ്പ്​ നടന്നതായും റിപ്പോർട്ടുണ്ട്​.

Story by
Read More >>