സുപ്രീംകോടതിയുടെ നിലനില്‍പ് ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി...

സുപ്രീംകോടതിയുടെ നിലനില്‍പ് ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്. സുപ്രീം കോടതിയുടെ നിലനില്‍പ് ഭീഷണിയിലാണെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ചരിത്രം മാപ്പുനല്‍കില്ലെന്നും കുര്യന്‍ ജോസഫ് കത്തില്‍ വ്യക്തമാക്കുന്നു.

കൊളീജിയത്തിന്റെ നിര്‍ദേശം കീഴ്‌വഴക്കമില്ലാത്ത രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും വിഷയത്തില്‍ സുപ്രീംകോടതി പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രില്‍ ഒന്‍പതിന് എഴുതിയ കത്ത് 22 ജഡ്ജിമാര്‍ക്കും കുര്യന്‍ ജോസഫ് അയച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള നിര്‍ദേശം ജനുവരി 10നാണ് സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചത്. നിര്‍ദേശം മുന്നോട്ടു വച്ച് മൂന്നു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണന്നും കുര്യന്‍ ജോസഫ് കത്തില്‍ ആവശ്യപ്പെട്ടു.

Story by
Read More >>