2014 ആയിരിക്കില്ല 2019; എന്‍.ഡി.എക്ക് ജെ.ഡി.യുവിന്റെ ഓര്‍മ്മപ്പെടുത്തല്‍

നാഷണല്‍ ഡസ്‌ക്: 2019-ല്‍ ലോക്‌സഭാതെരഞ്ഞെടുപ്പും 2020-ല്‍ ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പും നടക്കാനിരിക്കെ സീറ്റുവിഭജനം സംബന്ധിച്ച കരാര്‍...

2014 ആയിരിക്കില്ല 2019; എന്‍.ഡി.എക്ക് ജെ.ഡി.യുവിന്റെ ഓര്‍മ്മപ്പെടുത്തല്‍

നാഷണല്‍ ഡസ്‌ക്: 2019-ല്‍ ലോക്‌സഭാതെരഞ്ഞെടുപ്പും 2020-ല്‍ ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പും നടക്കാനിരിക്കെ സീറ്റുവിഭജനം സംബന്ധിച്ച കരാര്‍ പെട്ടെന്നുണ്ടാക്കണമെന്ന് ജെ.ഡി.യു എന്‍.ഡി.എ നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. '2014 ആയിരിക്കില്ല 2019'. ഇക്കാര്യത്തില്‍ എന്‍.ഡി.എ മുന്നണിയിലെ പ്രമുഖ കക്ഷി എന്ന നിലക്ക് ബി.ജെ.പി മുന്‍കൈ എടുക്കണമെന്നാണ് ജെ.ഡി.യുവിന്റെ ആഗ്രഹം. അതെസമയം, സീറ്റുവിഭജനം സംബന്ധിച്ച് ബി.ജെ.പി ഇതുവരെ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. ''നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ നേതാക്കളും ഒരുമിച്ചിരുന്ന് ഫലപ്രദമായ രീതിയില്‍ സീറ്റ് വിഭജനം നടത്തണമെന്നാണ് ജെ.ഡി.യുവിന്റെ ആഗ്രഹമെന്നും നേതാക്കള്‍ പറഞ്ഞു.''

''ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന ജനങ്ങളുടെ താല്‍പ്പര്യം പഴയതുപോലെ അനുകൂലമല്ലെന്നാണ്. 2014 ലെ മൂഡ് അല്ല ഇപ്പോള്‍, അതുകൊണ്ടുതന്നെ ശരിയായ സീറ്റുവിഭജനം നടത്തി പ്രവര്‍ത്തിക്കേണ്ടതുണ്ട്.'' ജെ.ഡി.യു നേതാവ് പറഞ്ഞു.

ബിഹാറിലെ 40 ലോക്‌സഭാമണ്ഡലങ്ങളില്‍ 31 സീറ്റുകളിലാണ് 2014 ല്‍ എന്‍.ഡി.എ നേടിയത്. 243 അസംബ്ലി സീറ്റുകളില്‍ എന്‍.ഡി.എക്ക് ലഭിച്ചത് 173 സീറ്റുകളാണ്. ''ഈ മുന്നേറ്റം ഇക്കുറി ആവര്‍ത്തിക്കുമോ?'' ജെ.ഡി.യു നേതാക്കള്‍ ചോദിക്കുന്നു. ഇതില്‍ വെറും രണ്ടു സീറ്റുകളിലാണ് ജെ.ഡി.യുവിന് ലഭിച്ചത്. ആ രണ്ട് സീറ്റുകള്‍ തന്നെയാകുമോ ഇക്കുറിയും ലഭിക്കുകയെന്ന ആശങ്കയും നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതെസമയം, 2015 ലെ പ്രകടനമാണ് സീറ്റുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡമെങ്കില്‍ ജെഡിയുവിന് 71 ഉം ബിജെപിക്ക് 53 സീറ്റുകളായിരുന്നു ലഭിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് തികച്ചും പ്രായോഗികമായ ഒരു സീറ്റുധാരണ വേണമെന്നാണ് ജെ.ഡി.യുവിന്റെ ആഗ്രഹം.


Read More >>