കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ബിൽ ലോകസഭ പാസാക്കി

Published On: 30 July 2018 3:45 PM GMT
കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ബിൽ ലോകസഭ പാസാക്കി

ന്യൂഡല്‍ഹി: 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ ലോകസഭ പാസാക്കി. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ നേരത്തെ അംഗീകരാം നല്‍കിയിരുന്നു. ശബ്ദ വോട്ടോടെയായിരുന്നു ബില്ല് ലോകസഭ പാസാക്കിയത്.

ഓര്‍ഡിന്‍സ് നിയമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ചില പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

ബലാത്സംഗ കേസുകളിലെ പരമാവധി ശിക്ഷ ഏഴ് വര്‍ഷം തടവില്‍ നിന്ന് പത്താക്കി ഉയര്‍ത്തി. 16 വയസില്‍ താഴെ പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന കേസിലെ ശിക്ഷ 10 വര്‍ഷത്തില്‍ നിന്നും 20 ആക്കി ഉയര്‍ത്തി. 16 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ കുട്ടബലാത്സംഗം ചെയ്താല്‍ ജീവപര്യന്തം ലഭിക്കും.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് ഏപ്രില്‍ 21 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. കഠ്‌വ, ഉന്നാവോ ബലാത്സംഗ കേസുകളെ തുടര്‍ന്നാണ് കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top Stories
Share it
Top