ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം 

Published On: 16 March 2018 6:15 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം 

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സമഗ്രസഖ്യരൂപീകരണം ഉള്‍പ്പൈടെയുള്ള വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ തുടക്കമാവും. മൂന്നു ദിവസമായിരിക്കും സമ്മേളനം നീണ്ടുനില്‍ക്കുക. എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തിലൊരു പൂര്‍ണസമ്മേളനം കോണ്‍ഗ്രസ്സില്‍ നടക്കുന്നത്. അതേസമയം, കോണ്‍ഗ്രസ്സിന്റെ നേതൃത്വ സമ്മേളനമല്ല ഇതെന്നും മറിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ സമ്മേളനമാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. താഴെക്കിടയില്‍ നിന്നും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം തന്ത്ര രൂപീകരണത്തില്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യും. പുതിയ ആശയങ്ങളാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
സമഗ്രസഖ്യ രൂപീകരിണത്തിന്റെ ആദ്യപടിയെന്നാണ് ചൊവ്വാഴ്ച സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത അത്താഴവിരുന്നിനെ തേജസ്വി യാദവും ശരദ് യാദവും വിശേഷിപ്പിച്ചത്. ഇവര്‍ക്കു പുറമെ, എന്‍സിപി നേതാവ് ശരദ് പവാര്‍, ത്രിണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് സുദീപ് ബന്ദോപാധ്യായ, ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കനിമൊഴി എന്നിവരടക്കുമുള്ള 19 പാര്‍ട്ടി നേതാക്കള്‍ സോണിയ വിളിച്ചുചേര്‍ത്ത അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു,

Top Stories
Share it
Top