പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമപദ്ധതികളുമായി മോദി സര്‍ക്കാര്‍

Published On: 5 Jun 2018 9:00 AM GMT
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമപദ്ധതികളുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. രാജ്യത്തെ 50കോടി പേരെയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വാര്‍ധക്യ പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യം എന്നിവയാണ് പ്രധാന പദ്ധതികള്‍. കഴിഞ്ഞ ബജറ്റില്‍ മോദി കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയാണ് മോദി കെയര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.

Top Stories
Share it
Top