നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്

Published On: 27 July 2018 3:00 AM GMT
നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഗ്രഹണം കാണാനാകും. ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ്മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ചയാണ് കാണാന്‍ സാധിക്കുക.

ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം. രാത്രി 10.42 ഓടെയായിരിക്കും ഗ്രഹണം കാണാനാവുക. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലില്‍ നിന്ന് പുറത്ത് വരും.

ഹാനികരമായ യാതൊരു വിധ രശ്മികളും ചന്ദ്രനില്‍ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണുന്നതിന് തടസ്സമില്ല. നൂറ്റാണ്ടിലെ , പതിനേഴാമത്തെ പൂര്‍ണ്ണ ഗ്രഹണമാണിത്.

രണ്ടായിരത്തി പതിനെട്ടിലെ രണ്ടാമത്തേതും , ജനുവരിയിലായിരുന്നു ആദ്യ ഗ്രഹണം , അന്നത്തേതു പോലെ ഇന്നും ചന്ദ്രന്‍ ചുവന്ന നിറത്തിലാകുമെങ്കിലും അത്രയും വലിപ്പത്തില്‍ ഇന്ന് ചന്ദ്രനെകാണാന്‍ കഴിയില്ല.

Top Stories
Share it
Top