ആള്‍ക്കൂട്ട ആക്രമണം;പെഹ്ലു ഖാന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കീഴ്കോടതിയുടെ തീരുമാനം ഞെട്ടലുണ്ടാക്കി:പ്രിയങ്ക

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജസ്ഥാൻ സർക്കാർ പെഹ്ലു ഖാന് നീതി നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റിൽ കുറിച്ചു.

ആള്‍ക്കൂട്ട ആക്രമണം;പെഹ്ലു ഖാന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കീഴ്കോടതിയുടെ തീരുമാനം ഞെട്ടലുണ്ടാക്കി:പ്രിയങ്ക

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാൻ(55) എന്ന ക്ഷീര കർഷകനെ മർദ്ദിച്ചുകൊന്ന കേസിൽ കുറ്റാരോപിതരായവരെ വെറുതെവിട്ട നടപടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെഹ്‌ലു ഖാൻ വധത്തിൽ പ്രതികളായ ആറുപേരയും സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ട കീഴ്‌കോടതിയുടെ തീരുമാനം ഞെട്ടലുണ്ടാക്കി പ്രിയങ്ക പറഞ്ഞു.

നമ്മുടെ രാജ്യത്ത് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഉണ്ടാവരുതെന്നും ആൾക്കൂട്ട ആക്രമണങ്ങളെ സംബന്ധിച്ച് നിയമം കൊണ്ടുവരാനുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പ്രിയങ്ക തന്റെ ട്വിറ്ററിൽ വ്യക്തമാക്കി. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ രാജസ്ഥാൻ സർക്കാർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. രാജസ്ഥാൻ സർക്കാർ പെഹ്ലു ഖാന് നീതി നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റിൽ കുറിച്ചു.

2017 ഏപ്രിൽ ഒന്നിനാണ് പെഹ്ലു ഖാൻ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. ഹരിയാന സ്വദേശിയായ പെഹ്ലു ഖാൻ സ്വന്തം ഫാമിലേക്ക് പശുക്കളെ വാങ്ങി വരുമ്പോൾ ഡൽഹി- ആൾവാർ ദേശിയ പാതയിൽവെച്ച് ഗോരക്ഷകരുടെ മർദ്ദനത്തിന് ഇരയായി. മൂന്നു ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം അദ്ദേഹം മരിച്ചു. പശുവിനെ വാങ്ങിയ രസീതുകൾ ഉൾപ്പെടെ കാണിച്ചെങ്കിലും ആൾക്കൂട്ടം പെഹ്ലു ഖാനെ മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ തെളിവായി അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More >>