എൽപിജി വില കുതിക്കുന്നു; തുടർച്ചയായ നാലാം മാസവും വില ഉയർന്നു

എൽപിജിയുടെ അന്താരാഷ്ട്ര വിലയും യു‌എസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കുമനുസരിച്ചാണ് ഇന്ത്യയിൽ ഇതിൻ‍െറ വില നിശ്ചയിക്കുന്നത്.

എൽപിജി വില കുതിക്കുന്നു; തുടർച്ചയായ നാലാം മാസവും വില ഉയർന്നു

രാജ്യത്ത് തുടര്‍ച്ചയായി നാലാം മാസവും എല്‍പിജി സിലണ്ടറിന് വില വര്‍ദ്ധിച്ചു. 13.50 രൂപയാണ് ഒരു സിലണ്ടറിന്മേല്‍ റിട്ടേലേഴ്‌സ് ഡല്‍ഹിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. രാജ്യത്താകമാനം പ്രതിദിനം 30 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻെറ കണക്കനുസരിച്ച് 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് ന്യൂഡൽഹിയിൽ 695 രൂപയാണ് വില. കേരളത്തില്‍ 692.50 രൂപയാണ് വില.

മുംബൈയില്‍ 665 രൂപയും ചെന്നൈയില്‍ 714 രൂപയും കൊല്‍ക്കത്തയില്‍ 725 രൂപയുമാണ് സിലണ്ടറൊന്നിന് വില. കഴിഞ്ഞ നവംബറില്‍ 76 രൂപയാണ് സിലണ്ടറിന് വര്‍ദ്ധിച്ചത്. ഒക്ടോബറില്‍ 15 രൂപയും വര്‍ദ്ധിച്ചിരുന്നു. നികുതിയും ജിഎസ്ടിയുമുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണമെന്ന് ഡീലേഴ്സ് പറഞ്ഞു. എൽപിജിയുടെ അന്താരാഷ്ട്ര വിലയും യു‌എസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കുമനുസരിച്ചാണ് ഇന്ത്യയിൽ ഇതിൻ‍െറ വില നിശ്ചയിക്കുന്നത്.

Story by
Read More >>