ആള്‍ക്കൂട്ട കൊലപാതകം: പ്രധാനമന്ത്രി ഇടപ്പെട്ടാല്‍ തടയാന്‍ സാധിക്കും- ഒവൈസി

വെബ്ഡസ്‌ക്: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പ്രധാനമന്ത്രി ഗൗരവത്തിലെടുത്താന്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ...

ആള്‍ക്കൂട്ട കൊലപാതകം: പ്രധാനമന്ത്രി ഇടപ്പെട്ടാല്‍ തടയാന്‍ സാധിക്കും- ഒവൈസി

വെബ്ഡസ്‌ക്: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പ്രധാനമന്ത്രി ഗൗരവത്തിലെടുത്താന്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസാദുദ്ധീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

''പ്രധാനമന്ത്രി ആള്‍ക്കൂട്ട കൊലപാതങ്ങളെ ഗൗരവത്തിലെടുക്കുകയാണെങ്കില്‍ എളുപ്പത്തില്‍ അവസാനിപ്പിക്കാനാകും. ആക്രമണം നടത്തുന്നവര്‍ വെറും ആള്‍ക്കൂട്ടമല്ല. അവര്‍ ബിജെപിയുടെ പ്രധാനപെട്ട അംഗങ്ങളാണ്. അവര്‍ മുമ്പെ ബിജെപിക്കുവേണ്ടി നന്നായി പ്രവര്‍ത്തിച്ചവരാണ്.'' ഒവൈസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ കിരാതമായ ആക്രമണങ്ങളും കൊലപാതകളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് മുസ്ലിംകളെ ആക്രമണകാരികളാക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. '' ആക്രമിച്ച് ആവശരായ മുസ്ലിംകള്‍ വെളളത്തിനുവേണ്ടി യാചിക്കുന്നതിന്റെ വീഡിയോ എടുക്കുന്നത് എന്തിനാണ്? ഇത്തരം വീഡിയോ പ്രചരിപ്പിച്ചാല്‍ മുസ്ലിംകളും കലാപകാരികളാകും. നിങ്ങള്‍ രണ്ടാംതരം പൗരന്‍മാരാണെന്ന സന്ദേശമാണ് അവര്‍ അതുവഴി പ്രചരിപ്പിക്കുന്നത്.''

'' ഭയപ്പെടുത്തി വിവേചനം കാണിക്കാനുളള ശ്രമമാണിത്. ഇത് ഭരണഘടനാവിരുദ്ധമാണ്. അതുകൊണ്ടാണ് എന്നെപോലുളളവര്‍ ഇതിനെതിരെ സംസാരിക്കുന്നത്. ഞാന്‍ പറയുന്നത് ജനാധിപത്യപരമായി പ്രതികരിക്കാനാണ്. ഭയരഹിതരായി ജീവിക്കാന്‍ ജനാധിപത്യം മാതൃക സ്വീകരിക്കുകയാണ് എന്റെ സമീപനം.''

തെരഞ്ഞെടുപ്പ് മാനിഫസ്‌റ്റോവിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് പരാജയപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാക്കള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം അരോപിച്ചു. ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനമായ ദാറുസലാമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story by
Read More >>