പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ ആള്‍ക്കൂട്ട കൊല തുടരും: ബിജെപി എംഎല്‍എ

Published On: 2018-07-25 03:00:00.0
പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ ആള്‍ക്കൂട്ട കൊല തുടരും: ബിജെപി എംഎല്‍എ

വെബ്ഡസ്‌ക്: ദേശീയ മാതാവെന്ന (രാഷ്ട്രമാതാവ്) പദവി ലഭിക്കുന്നതുവരെ പശുവിനുവേണ്ടിയുളള യുദ്ധം തുടരും. ലക്ഷ്യം നേടിയാല്‍ മാത്രമേ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കുകയുളളൂ. തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിങ് ലോധ വെബ്‌സൈറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ബിജെപി എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ''പശു വിഷയത്തില്‍ രക്തം ചിന്തുന്നതില്‍ യാതൊരു താല്‍പ്പര്യവുമില്ല. പക്ഷെ, പശുവിന് രാഷ്ട്രമാതാവാക്കണം. അല്ലാത്തപക്ഷം ജയിലോ വെടിയുണ്ടകളോ ഭയക്കുന്നില്ല'' സിങ് തന്റെ വീഡിയോവില്‍ പറഞ്ഞു.

പശുസംരക്ഷണത്തിനുവേണ്ടി ഒരോ സംസ്ഥാനത്തും പ്രത്യേക മന്ത്രാലയം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മോദിയുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 7 മിനിറ്റുളള തന്റെ വീഡിയോവില്‍ പശുവിന്റെ പേരിലുളള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നു. അതെസമയം പശുക്കടത്തുകാരുടെ തിരിച്ചുളള ആക്രമണം വിഷയമാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വിഡിയോ കാണാല്‍ താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്കുക.

https://www.facebook.com/RajaSinghOfficial/videos/977105082450416/

Top Stories
Share it
Top