മാറ്റമില്ലാതെ കരുണാനിധി; മനംനൊന്ത് ആത്മഹത്യ ചെയ്തവര്‍ 21 പേരെന്ന് സ്റ്റാലിന്‍

Published On: 2 Aug 2018 3:00 AM GMT
മാറ്റമില്ലാതെ കരുണാനിധി; മനംനൊന്ത് ആത്മഹത്യ ചെയ്തവര്‍ 21 പേരെന്ന് സ്റ്റാലിന്‍

ചെന്നൈ: ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.അതേസമയം, കലൈഞ്ജരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തമിഴ്നാട്ടില്‍ ഇതുവരെ 21പേര്‍ ആത്മഹത്യ ചെയ്‌തെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും മകനുമായ എം സ്റ്റാലിന്‍ പറഞ്ഞു. ആരും അവിവേകം കാണിക്കരുതെന്നും അദ്ദേഹം സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സിനിമാ താരങ്ങളായ വിജയ്, അജിത് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Top Stories
Share it
Top