മദ്ധ്യപ്രദേശ് മുഖ്യമന്ത്രി റോഡ് ഫണ്ട് ഉപയോഗിച്ച് എസ്.യു.വി വാങ്ങിയതായി ആരോപണം

Published On: 30 Jun 2018 10:30 AM GMT
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി റോഡ് ഫണ്ട് ഉപയോഗിച്ച് എസ്.യു.വി വാങ്ങിയതായി ആരോപണം

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ റോഡ് നിര്‍മ്മാണ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രി ശിവരാജ് സിംങ്‌ ചൗഹാന്‍ എസ്.യു.വി വാങ്ങിയതായി പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. മദ്ധ്യപ്രദേശില്‍ പ്രാദേശിക മേഖലകളിലെ റോഡുകളും പാലങ്ങളും നവീകരിക്കുന്നതിനായി രൂപീകരിച്ച കിസാന്‍ സഡക് നിധിയില്‍ നിന്നും 30 ലക്ഷം വകമാറ്റി ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ നടക്കുമ്പോഴാണ് മുഖ്യമന്ത്രി 30 ലക്ഷം രൂപ ചെലവിട്ട് എസ്.യു.വി വാങ്ങുന്നത്, മന്ദുസര്‍ പൊലീസ് വെടിവയ്പ്പ് നടന്ന സമയത്താണ് മുഖ്യമന്ത്രി കാര്‍ വാങ്ങുന്നത്, വി.ഐ.പി രജിസ്‌ട്രേഷന്‍ നമ്പറിനായി 32070 രൂപ ആര്‍.ടി.ഒ ഏജന്റിന് നല്‍കിയതായും പ്രതിപക്ഷ നേതാവ് അജയ് സിംഗ് പറഞ്ഞു. സംസ്ഥാന അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡാണ് കിസാന്‍ സഡക് നിധി ഫണ്ട് കൈകാര്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് വാഹനം വാങ്ങിയതെന്നും എന്നാല്‍ ഏത് ഫണ്ടാണ് ഉപയോഗിച്ചാതെന്ന് അറിയില്ലെന്നും സംസ്ഥാന അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡ് എം.ഡി ഫയ്‌സ് അഹമ്മദ് കിദ്വി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വക്താവും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ നരോട്ടം മിശ്ര വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

Top Stories
Share it
Top