പാർട്ടി നേതാവിന്റെ ഉപദ്രവം; നിയമസഭയിൽ പൊട്ടിക്കരഞ്ഞ് ബിജെപി എംഎൽഎ

Published On: 2018-06-26 15:00:00.0
പാർട്ടി നേതാവിന്റെ ഉപദ്രവം; നിയമസഭയിൽ പൊട്ടിക്കരഞ്ഞ് ബിജെപി എംഎൽഎ

ഭോപ്പാല്‍: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശ് ബിജെപി വനിതാ എംഎല്‍എ നിയമസഭയില്‍ പൊട്ടിക്കരഞ്ഞു. മുതിര്‍ന്ന നേതാവിന്റെ സ്വാധീനത്തിന് വഴങ്ങി തന്റെ പേരില്‍ പൊലീസ് കള്ളക്കേസുകള്‍ എടുക്കുകയാണെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും നിയമസഭയില്‍ നീലം അഭയ് മിശ്ര ആവശ്യപ്പെട്ടു. ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും നീലം വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നീലം അഭയ് ശര്‍മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയിലെ ഒരു അംഗത്തിന് പോലും സംരക്ഷണമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ സീതാശരന്‍ ശര്‍മ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു. നീലം അഭയ് ശര്‍മയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Top Stories
Share it
Top