മധ്യപ്രദേശിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: 60 ലക്ഷം വ്യാജന്മാർ

Published On: 2018-06-04 05:30:00.0
മധ്യപ്രദേശിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: 60 ലക്ഷം വ്യാജന്മാർ

ന്യൂഡൽഹി: മധ്യപ്രദേശിൽ വോട്ടർപട്ടികയിൽ വ്യാപകമായി കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പട്ടികയിലെ 60 ലക്ഷം പേരും വ്യാജന്മാരാണെന്നുള്ളതിന്റെ തെളിവുകൾ കോൺഗ്രസ് ഞായറാഴ്ച കമ്മിഷനു നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഭോപാൽ, നർമദാപുരം എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണത്തിനായി രണ്ട് സംഘത്തെ രൂപീകരിക്കണമെന്നും ജൂൺ ഏഴിന് മുമ്പായി ഇരു സംഘവും റിപ്പോർട്ടു നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി.യാണ് ഇതിനുപിന്നിലെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു.10 വ​ർ​ഷ​ത്തി​നി​ടെ സം​സ്​​ഥാ​ന​ത്ത്​ 24 ശ​ത​മാ​ന​മാ​ണ്​ ജ​ന​സം​ഖ്യ ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ, വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ 40 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യ​താ​യും ജോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു. കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ കമൽ നാഥിന്റെ നേതൃത്വത്തിലാണ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ദി​ഗ്‌​വി​ജ​യ് സി​ങ് എന്നിവരടങ്ങുന്ന പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാനെത്തിയത്.

Top Stories
Share it
Top