അണ്ണാ ഡി.എം.കെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് ; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത

ചെന്നൈ: ടി ടി വി ദിനകരനോട് വിധേയത്വമുള്ള 18 അണ്ണാ ഡി.എം.കെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന...

അണ്ണാ ഡി.എം.കെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് ; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത

ചെന്നൈ: ടി ടി വി ദിനകരനോട് വിധേയത്വമുള്ള 18 അണ്ണാ ഡി.എം.കെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം സുന്ദറും വ്യത്യസ്ത വിധിയാണ് പ്രസ്താവിച്ചത്.

എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചീഫ് ജസ്റ്റിസ് അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദര്‍ നടപടിയെ എതിര്‍ത്തു. കേസ് മറ്റൊരു ബെഞ്ചിന് കൈമാറി.

2017ല്‍ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഇത് ചോദ്യം ചെയ്ത് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അണ്ണാ ഡി.എം.കെയോട് ഇടഞ്ഞാണ് എംഎല്‍എമാര്‍ ദിനകരനൊപ്പം ചേര്‍ന്നത്.

18 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ 234 അംഗ സഭയില്‍ നിലവില്‍ 216 അംഗങ്ങളാണുള്ളത്. ഭരണ കക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് 116 എംഎല്‍എമാരും. ഡി.എം.കെയുടെ 89 എംഎല്‍എമാരും കോണ്‍ഗ്രസിന്റെ എട്ടും മുസ്ലീംലീഗിന്റെ ഒരു എംഎല്‍എയും ചേരുമ്പോള്‍ പ്രതിപക്ഷത്തിന് 98 അംഗങ്ങളുടെ പിന്തുണയുണ്ട്.

Story by
Read More >>