മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; രണ്ട് പേര്‍കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വര്‍ഗീയ സംഘട്ടനത്തില്‍ കൗമാരക്കാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും...

മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം; രണ്ട് പേര്‍കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വര്‍ഗീയ സംഘട്ടനത്തില്‍ കൗമാരക്കാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ പത്ത് പേര്‍ പോലീസുകാരാണ്. വെള്ളിയാഴ്ച രാത്രി പ്രദേശത്തെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.

സംഘര്‍ഷത്തിനു പിന്നാലെ തെരുവിലിറങ്ങിയ ഒരുസംഘം യുവാക്കള്‍ കല്ലേറു നടത്തുകയും ഒട്ടേറെ കടകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഔറംഗബാദിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നിര്‍ത്തലാക്കുകയും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.

വര്‍ഗീയ സംഘര്‍ഷത്തിന്റെ വാര്‍ത്ത പരന്നതോടെ അക്രമം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഷാഗഞ്ച്, ചെലിപ്പുര, മോട്ടികാരഞ്ച, രാജാ ബസാര്‍ എന്നിവിടങ്ങളിലെല്ലാം അക്രമം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളിലെല്ലാം വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിച്ചതോടെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാനായി ആകാശത്തേക്കു വെടിയുതിര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.


Story by
Read More >>