മറാത്ത പ്രക്ഷോഭം: പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

വെബ്ഡസ്‌ക്: സംവരണം ആവശ്യപ്പെട്ട് മറാത്തകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതെതുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു....

മറാത്ത പ്രക്ഷോഭം: പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

വെബ്ഡസ്‌ക്: സംവരണം ആവശ്യപ്പെട്ട് മറാത്തകള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതെതുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുംബൈ-പൂനെ രാജപാത പ്രക്ഷോഭക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയുടെ പല ഭാഗത്തും റോഡുകള്‍ ഉപരോധിച്ചു.

മുംബൈ-പൂനെ എക്‌സ്പ്രസ്‌വെയുടെ പ്രവേശനകവാടത്തില്‍ വെച്ച് പ്രക്ഷോഭകര്‍ പൊലീസ് വാനിന് കല്ലെറിഞ്ഞു. കല്ലേറിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ മരണമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Story by
Read More >>