കര്‍ഷകരുടെ പേരില്‍ 5400 കോടി വായ്പ സമ്പാദിച്ചതായി ആരോപണം

Published On: 2018-07-18 05:00:00.0
കര്‍ഷകരുടെ പേരില്‍ 5400 കോടി വായ്പ സമ്പാദിച്ചതായി ആരോപണം

വെബ്ഡസ്‌ക്: കര്‍ഷകരുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി 5,400 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തിയതായി ആരോപണം. മഹാരാഷ്ട്ര എംഎല്‍സിയും എന്‍സിപി നേതാവുമായ ധനഞ്ചയ മുണ്ടെയാണ് ആരോപണം ഉയര്‍ത്തിയത്. ഗംഗാഖേദ് ഷുഗര്‍ & എനര്‍ജി ലിമിറ്റഡ് കമ്പനി ഉടമ രത്‌നാഗര്‍ ഗുട്ടെക്കെതിരെയാണ് മുണ്ടെ ആരോപണം ഉന്നയിച്ചത്.

നിരവധി സംഘങ്ങള്‍ വഴി ഇയാള്‍ വ്യത്യസ്ഥ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നും മുണ്ടെ പറഞ്ഞു. പണം തട്ടിയെടുക്കാന്‍ ഗുട്ടെ 22 കമ്പനികളുണ്ടാക്കിയതായും അദ്ദേഹം വിശദമാക്കി. '' കൃഷിക്കും ഗതാഗതത്തിനും വേണ്ടി നല്‍കുന്ന പ്രത്യേക വായ്പ പ്രകാരം 600 കര്‍ഷകരുടെ പേരില്‍ 2015-ല്‍ ഗുട്ടെ വായ്പയെടുത്തു. ഈ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ബാങ്കുകളില്‍ നിന്നും നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. ചിലരുടെ പേരില്‍ 25 ലക്ഷം രൂപ വരെയുണ്ട്.'' മുണ്ടെ സഭയില്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുട്ടെക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും മുണ്ടെ സഭയെ അറിയിച്ചു.

Top Stories
Share it
Top