പോസ്‌ക്കോ നിയമ ലംഘനം: രാഹുലിന് ബാലാവകാശ കമ്മീഷന്‍ നോട്ടീസ്

മുംബൈ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിക്കുന്ന...

പോസ്‌ക്കോ നിയമ ലംഘനം: രാഹുലിന് ബാലാവകാശ കമ്മീഷന്‍ നോട്ടീസ്

മുംബൈ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിക്കുന്ന ദളിത് കുട്ടികളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിനാണ് കമ്മീഷന്‍ രാഹുലിന് നോട്ടീസയച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനും നോട്ടീസില്‍ നിര്‍ദേശമുണ്ട്.

ബാലനീതി നിയമപ്രകാരവും പോക്‌സോനിയമമനുസരിച്ചും പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താന്‍ പാടില്ല. ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതുവഴി ഈ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചത്. രണ്ടുവര്‍ഷം വരെ തടവോ രണ്ട് ലക്ഷം വരെ പിഴയുയോ അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റമാണിത്.

കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് മൂന്ന് കുട്ടികളെ ഒരു സംഘം ആളുകള്‍ നഗ്നരാക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. രാജ്യത്തുടനീളം ദളിതുകള്‍ക്ക് നേരെ അരങ്ങേറുന്ന ആക്രമണങ്ങള്‍ക്ക് ആര്‍എസ്എസും ബിജെപിയുമാണ് കാരണം എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ ട്വീറ്റ് ചെയ്ത രാഹുലിന് നോട്ടീസ് അയച്ച ബാലാവകാശ കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു.


Story by
Read More >>